SignIn
Kerala Kaumudi Online
Thursday, 13 August 2026 12.24 AM IST

വായ്പാ കുടിശിക: സഹ.ബാങ്കുകൾക്ക് റവന്യൂ റിക്കവറി അനുമതി

aa

തിരുവനന്തപുരം: വായ്പാ കുടിശ്ശിക പിരിച്ചെടുക്കാൻ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും ഇനി റവന്യൂ

റിക്കവറി നടത്താം. സഹകരണ സംഘം രജിസ്ട്രാർക്ക് ഇതിനുള്ള അനുമതി സർക്കാർ നൽകി. സഹകരണ സംഘങ്ങളുടെ നഷ്ടം വർധിച്ച സാഹചര്യത്തിലാണിത്..

വായ്പാ കുടിശിക വരുത്തിയാൽ സഹകരണ സംഘങ്ങൾക്ക് ആസ്തികൾ ജപ്തി ചെയ്യാമാണ് നിലവിൽ അനുമതി.

റവന്യൂ റിക്കവറിക്ക് ബാങ്കുകൾക്കുള്ള അധികാരമാണ് സഹകരണ സംഘങ്ങൾക്കും ലഭിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, അർബൻ ബാങ്കുകൾ എന്നിവയിൽ പതിനായിരക്കണക്കിന് കേസുകളിലാണ് ആർബിട്രേഷൻ ഉത്തരവുകൾ നൽകിയിട്ടുള്ളത്. ജപ്തി നടപടികളിലേക്ക് കടന്നിട്ടും, തുക ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 2024-25 സാമ്പത്തിക വർഷത്തിൽ 10492 സഹകരണ സംഘങ്ങളിൽ നടന്ന ഓഡിറ്റിൽ 5190 സംഘങ്ങൾ മാത്രമാണ് ലാഭത്തിലുള്ളതെന്നാണ് കണ്ടെത്തിയത്. 11920.59 കോടിയാണ് 5302 സംഘങ്ങളുടെ നഷ്ടം. 2023-24 വർഷത്തിൽ 13530 സംഘങ്ങളിൽ ൾ 6537 എണ്ണം ലാഭത്തിലായിരുന്നു. 6993 സംഘങ്ങളുടെ നഷ്ടം 15472.77 കോടിയും.

കുടിശിക വരുത്തിയവരിൽ ഭൂരിഭാഗവും വൻതുകയ്ക്ക് വായ്പയെടുത്തവരാണ്. റവന്യൂ റിക്കവറിക്ക് അധികാരം ലഭിക്കുന്നതോടെ ആസ്തികൾ ലേലം ചെയ്ത് തുക തിരിച്ചു പിടിക്കാനാവും. ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിനെ റവന്യൂ റിക്കവറി പോർട്ടലിൽ ഉൾപ്പെടുത്തി. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാറെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയമിച്ചു. റവന്യൂ റിക്കവറി ആവശ്യമുള്ള സംഘങ്ങളും ബാങ്കുകളും ഒരു ക്ലാർക്ക്, അപ്പ്രൂവിംഗ് അതോറിറ്റി എന്നിവരുടെ വിവരങ്ങളും ബന്ധപ്പെട്ട യൂണിറ്റ് ഇൻസ്‌പെക്ടർ സാക്ഷ്യപ്പെടുത്തിയ കമ്മിറ്റി തീരുമാനവും ഉൾപ്പെടെ നോഡൽ ഓഫീസർക്ക് മെയിലയയ്ക്കണം. ഇതോടെ, റവന്യൂ റിക്കവറി നടപടികൾ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA