ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. കുഞ്ഞ് റെയിൽവേ ട്രാക്കിലേയ്ക്ക് ഓടിക്കയറി വരുന്നത് കണ്ടുവെന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. സംശയങ്ങൾ ഒരുപാടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉയരത്തിലുള്ള ട്രാക്കിലേയ്ക്ക് കുറ്റിച്ചെടികൾക്കിടയിലൂടെ കുട്ടി എങ്ങനെയെത്തിയെന്നതായിരുന്നു നാട്ടുകാരുടെ സംശയം. അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി ഇത്രയും ദൂരം നടന്ന്, കയറ്റമുള്ള വഴിയിലൂടെ കയറി ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദേശവാസിയായ യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരമാണ് അമ്പലപ്പുഴ കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ട്രെയിൻ തട്ടി മരിച്ചത്. വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മെമു ട്രെയിൻ തട്ടുകയായിരുന്നു.
Police have concluded that there is nothing unusual in the incident in which a one-and-a-half-year-old boy was hit and killed by a train in Ambalapuzha. The loco pilot had given a statement to the police that he saw the child running onto the railway tracks. The police also said that the loco pilot had tried to slow down the train after seeing this. The police
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |