SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.07 AM IST

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗിന് അപേക്ഷിക്കാം

a

കേരളത്തിലെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ 2026-27 അദ്ധ്യയന വർഷ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.യോഗ്യത:-50 ശതമാനം മാർക്കോടെ ജി.എൻ.എം (General Nursing and Midwifery) ജയം.അപേക്ഷകർ ഫിസിക്സ്,​കെമിസ്ട്രി,​ബയോളജി പ്ലസ്ടുവിന് പഠിച്ചവരാകണം.രണ്ടു വർഷമാണ് കോഴ്സ് കാലാവധി.ഉയർന്ന പ്രായ പരിധിയില്ല.പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ കോഴിക്കോട്,​കൊച്ചി,​തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷ.90 മിനിറ്റ് നീളുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്.പരീക്ഷാ തീയതി പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.ബന്ധപ്പെട്ട രേഖകളും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.വെബ്സൈറ്റ്:- www.lbscentre.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA