SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.08 AM IST

ഡോ. അബ്ദുൽ റഹ്മാൻ സി ഡിറ്റ് ഡയറക്ടർ

abdulrahman

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജി (സി ഡിറ്റ്) ഡയറക്ടറായി എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഹ്മാനെ നിയമിച്ചു. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടറായും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ പ്രോ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് പൈക്ക സ്വദേശിയായ ഡോ. അബ്ദുൽ റഹ്മാൻ കൊട്ടയടുക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറായ ഡോ. നീതു സോണയാണ് ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C-DIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA