SignIn
Kerala Kaumudi Online
Friday, 11 September 2026 2.08 AM IST

16കാരിയോട് ലൈംഗികാതിക്രമം; നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ

t

കൊല്ലം: പനി​ ബാധി​ച്ച് ചി​കി​ത്സയി​ലായി​രുന്ന സഹോദരി​ക്ക് കൂട്ടി​രി​ക്കാനെത്തി​യ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊല്ലം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പിടിയിൽ. യൂ ട്യൂബർ കൂടിയായ തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റ്ടി.സി 63/ 560ൽ എസ്. മിഖ്ദാദ് ആണ് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പെൺകുട്ടി ആശുപത്രിയിലെ ലിഫ്റ്റിൽ കയറിയതിന് പിന്നാലെ ഒപ്പം കയറിയ പ്രതി ലൈംഗാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങിയ പെൺകുട്ടി ബന്ധുക്കളെ വി​വരം അറി​യി​ച്ചു. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ബുധനാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകിയതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസെടുത്തു. രാത്രി ആശുപത്രിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് അവധിയെടുത്ത് ഒളിവിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി​. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടിട്ടും അന്വേഷണം നടത്തുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്ന് ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA