SignIn
Kerala Kaumudi Online
Saturday, 15 August 2026 1.59 AM IST

സ്വാതന്ത്ര്യ ദിനാഘോഷം : മുഖ്യമന്ത്രി പതാക ഉയർത്തും

1
1

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലിക്കോപ്ടറിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശം നൽകും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കം എന്നിവ സമ്മാനിക്കും. തുടർന്ന് നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻ.സി.സി കേഡറ്റുകളുടെ അശ്വ അഭ്യാസ പ്രകടനവും നടക്കും.

മന്ത്രിമാരായ ഷിബു ബേബി ജോൺ കൊല്ലത്തും പി.സി.വിഷ്ണുനാഥ് പത്തനംതിട്ടയിലും എം.ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം. ജോൺ എറണാകുളത്തും ഒ.ജെ. ജനീഷ് തൃശൂരിലും എൻ.ഷംസുദ്ദീൻ പാലക്കാടും പി.കെ.ബഷീർ മലപ്പുറത്തും എ.പി.അനിൽ കുമാർ കോഴിക്കോട്ടും ടി.സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെ.എം.ഷാജി കാസർകോടും നടക്കുന്ന ആഘോഷങ്ങളിൽ പതാക ഉയർത്തും. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവി പതാക ഉയർത്തും. പരിപാടികളിൽ ഹരിത പ്രോട്ടോക്കോളും മറ്റ് നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് എല്ലാ ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും ഉറപ്പുവരുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA