SignIn
Kerala Kaumudi Online
Thursday, 23 July 2026 2.15 AM IST

ഡൽഹി സമരത്തിന് സർക്കാർ പിന്തുണ

1

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളടക്കം ഡൽഹിയിൽ നടത്തുന്ന സമരത്തിന് സംസ്ഥാന സർക്കാരിന്റെയും കേരള ജനതയുടെയും പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ അടക്കമുണ്ടായത് നരനായാട്ടാണ്. ശക്തമായ ബലപ്രയോഗമാണുണ്ടായത്. കേരളത്തിലും ശക്തമായ പ്രതിഷേധമുണ്ടാവും. മന്ത്രിസഭാ യോഗമുള്ളതിനാലാണ് തിരിച്ചുവന്നത്. അല്ലെങ്കിൽ ജയിലിൽ പോവുമായിരുന്നു. പ്രശ്നങ്ങൾ മറച്ചു വയ്ക്കാനാണ് ബി.ജെ.പി, കെ.പി.സി.സി ഓഫീസിലേക്ക് സമരം നടത്തുന്നത്. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ എ.ഐ.സി.സി നേതൃത്വം നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും.

 സമരക്കാരുമായി ചർച്ച

സെക്രട്ടേറിയറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്നവരോട് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംസാരിക്കും. സർക്കാരിനെതിരെ ആര് സമരം ചെയ്താലും അവരുമായി ചർച്ച നടത്തും. തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഈഗോയില്ലാതെ പരിഹരിക്കും. കേന്ദ്ര സർക്കാരിനെപ്പോലെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA