SignIn
Kerala Kaumudi Online
Monday, 06 July 2026 1.03 AM IST

പ്ലസ് വൺ ക്ലാസ് ഇന്ന് തുടങ്ങും 

a

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം നേടിയ 3.59 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഇന്ന് പ്ലസ് വൺ ക്ലാസുകളിലെത്തും. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എൻ.ഷംസുദ്ദീൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളിലും 'ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി' എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പ്ലസ് വണിന് 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. ഈ സീറ്റുകളിലേക്കും മലബാറിൽ അനുവദിച്ച 120 താത്കാലിക ബാച്ചിലേക്കുമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലായ് 13 മുതൽ ആഗസ്റ്റ് 5 വരെ നടക്കും. കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം പത്ത് വരെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA