തിരുവനന്തപുരം: പന്നിക്കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസുകാരന്റെ കാൽവിരലുകളറ്റു. തിരുവനന്തപുരം കാരേറ്റ് സ്വദേശി അഭിനവിനാണ് പരിക്കേറ്റത്. സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽനിന്നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കുട്ടിയുടെ ഇടതുകാലിലെ രണ്ട് വിരലുകളാണ് നഷ്‌ടമായത്.
ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
A ninth-grade student from Karette, Thiruvananthapuram, suffered serious injuries after his foot got caught in a wild boar trap set up on private property. Two toes on his left foot were severed. He was initially taken to a nearby private hospital and later to Thiruvananthapuram Medical College Hospital. Kilimanoor Police have registered a case and launched an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |