
തിരുവനന്തപുരം:കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി.പ്രവർത്തക സമിതി അംഗമല്ലെങ്കിലും കേരളത്തിലെ പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്.കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.ശേഷം നാളെ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം ചെന്നൈയിലേക്ക് പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് യോഗം വിളിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |