
പറവൂർ: വാക്കു തെറ്റിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ വടക്കുംപുറം എസ്.എം.എം.ഐ സ്നേഹാലയത്തിലെത്തി 33 'അമ്മമാർക്കും" ഓണക്കോടി നൽകി. എല്ലാവരെയും ആശ്ളേഷിച്ച് കുശലം ചോദിച്ചു. ആ സ്നേഹവായ്പിൽ പലരും കരഞ്ഞു. പള്ളിത്താഴത്തെ കൊത്തൊലെൻഗോ ജീവകാരുണ്യ കേന്ദ്രത്തിലെത്തി 20 അന്തേവാസികൾക്കും ഓണക്കോടി നേരിട്ട് കൈമാറി. മുഖ്യമന്ത്രിയായ ശേഷം ഇവിടങ്ങളിലേക്കുള്ള ആദ്യസന്ദർശനമാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ രണ്ട് തവണയെത്തി. സ്നേഹാലയത്തിലെ അന്തേവാസികളായ അമ്മമാരോട് ഇനി മുഖ്യമന്ത്രിയായി വരാൻ പ്രാർത്ഥിക്കണമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. അതുകൊണ്ട് സത്യപ്രതിജ്ഞ കണ്ട ശേഷം ഈ വരവും കാത്തിരിക്കുകയായിരുന്നു അവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |