SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

സ്ത്രീസുരക്ഷാ പദ്ധതിയിൽ വിശദപരിശോധന: മുഖ്യമന്ത്രി

തിരുവനന്തപുരം: വിശദപരിശേധനയ്‌ക്ക് ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മുൻസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ ആക്ഷേപമുണ്ടായതു കൊണ്ടാണ് പരിശോധിക്കുന്നത്. പരാതികൾ പരിശോധിച്ചിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം പൂർത്തിയാകാതെ വിവരങ്ങൾ പറയാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരെ മുഖ്യമന്ത്രി മുൾമുനയിൽ നിറുത്തുകയാണെന്ന് കെ. രാജൻ പറഞ്ഞു. എന്നാൽ പദ്ധതിയിലെ അംഗങ്ങൾ എല്ലാവരും അനർഹരാണെന്ന അഭിപ്രായമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷയ്ക്കും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സ്വതന്ത്രമായി ജീവിക്കാനുമുള്ള വിപ്ലവകരമായ പദ്ധതി സർക്കാർ ആവിഷ്കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA