SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.11 AM IST

ഓട്ടോ കോസ് ലിസ്റ്റ് സിസ്റ്റം: കേസ് തീർപ്പാക്കലിന് വേഗം കൂടി

കൊച്ചി: ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ 'ഓട്ടോ കോസ് ലിസ്റ്റ് സിസ്റ്റം" ഫലം കണ്ടു. പഴയ കേസുകൾ സ്വയം കണ്ടെത്തി മുൻഗണനാക്രമത്തിൽ കോടതിക്ക് മുന്നിലെത്തിക്കുന്നതാണ് കഴിഞ്ഞ മേയ് 19ന് നിലവിൽ വന്ന ഈ സംവിധാനം. ഇതു വരെ 2,02,729 കേസുകളാണ് 'ഓട്ടോ കോസ് ലിസ്റ്റ് സിസ്റ്റം" വഴി വിവിധ ബെഞ്ചുകളിലെത്തിയത്. ഇതോടെ കേസുകൾ തീർപ്പാക്കുന്നതിലെ വേഗതയും വർദ്ധിച്ചു.

കോടതിക്ക് പുറത്തുള്ള തർക്ക പരിഹാര മാർഗങ്ങൾക്കും ഹൈക്കോടതി വലിയ പ്രാധാന്യം നൽകുന്നു. മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്റർ വഴി ജനുവരി മുതൽ ജൂൺ വരെ ഹൈക്കോടതിയിലെ 724 കേസുകളും ജില്ലാ കോടതികളിലെ 18,110 കേസുകളും ഒത്തുതീർപ്പാക്കി. ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ ലോക് അദാലത്തുകളിൽ സംസ്ഥാനത്തുടനീളം 24,682 കേസുകൾക്കും പരിഹാരമായി. അക്രമത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച 48.23 കോടി രൂപ ജില്ലാ അതോറിറ്റികൾ മുഖേന വിതരണം ചെയ്തു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA