
തിരൂർ: വന്ദേമാതരം പൂർണമായി ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ സർക്കാർ ആർ.എസ്.എസ് നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുകയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കേരള പ്രവാസി സംഘം പൊതുസമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ വന്ദേമാതരം പൂർണമായി ചൊല്ലുന്ന നിലപാട് ആർ.എസ്.എസിന്റേതാണ്. മുഖ്യമന്ത്രിയുടെ പാർട്ടി പോലും അംഗീകരിക്കാത്ത ഈ വിഷയത്തിൽ ദുരഭിമാനം വെടിഞ്ഞ് ഉടൻ ഇടപെടണം. വിവാദ സർക്കുലർ അടിയന്തരമായി പിൻവലിക്കണം..വഖഫ് ഭേദഗതി വിഷയത്തിലും യു.ഡി.എഫ് സർക്കാരും മുസ്ലിം ലീഗും ആർ.എസ്.എസ് പ്രീണനമാണ് നടത്തുന്നത്. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുമെന്ന് പറയുന്നത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. രാജ്യത്ത് മറ്റെല്ലാ മതസ്ഥരുടെയും സ്ഥാപനങ്ങളിൽ അതത് മതവിഭാഗത്തിൽപ്പെട്ടവർ മാത്രം ഭരണം നടത്തുമ്പോൾ വഖഫിൽ മാത്രം ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |