SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.10 AM IST

പി.എസ്.സി പരീക്ഷാ ക്രമക്കേട്: 3 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

psc
d

തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേട് കേസിൽ പി.എസ്.സിയിലെ 3 ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പരീക്ഷാ, ഓൺസ്ക്രീൻ മാർക്കിംഗ് വിഭാഗങ്ങളിലെ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇതിൽ 2 പേർ വിരമിച്ചവരാണ്

കമ്പ്യൂട്ടർ സെക്ഷനിലെ നിരവധി ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിട്ടുമുണ്ട്. കൂടുതൽ പേർ പ്രതികളായേക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്ലാനിംഗ് ബോർഡിൽ ഒന്നാം റാങ്കോടെ നിയമനം കിട്ടിയ അരുൺ ജെ പ്രതാപിനെയും ചോദ്യം ചെയ്യും.ഒന്നാം റാങ്കുകാരൻ എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ആർക്കും മൂല്യനിർണയം നടത്താതിരുന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. 200മാർക്കിനുള്ള വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറുന്നതെന്നും ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരു ഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവായതെന്നുമാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഒന്നാംറാങ്കുകാരന്റേതടക്കം മുഴുവൻ ഉത്തരക്കടലാസുകളും ഫാൾസ് നമ്പറിട്ടാണ് മൂല്യനിർണയത്തിന് കൈമാറിയതെന്നും മൊഴി നൽകി. എന്നാൽ മാസങ്ങൾക്ക് മുൻപേ ക്രമക്കേടുകൾ ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്നതിന് കാരണം ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ല.

രേഖകൾ നൽകാത

പി.എസ്.സി

ക്രമക്കേടിന്റെ രേഖകൾ ക്രൈംബ്രാഞ്ച് പി.എസ്.സിയിലെത്തി പരിശോധിച്ചിരുന്നു. കോടതിയിൽ സമർപ്പിക്കാൻ രേഖകൾ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി വഴങ്ങിയിട്ടില്ല. രേഖകൾ നൽകില്ലെന്ന് അറിയിച്ചിട്ടില്ല. പകരം ഹൈക്കോടതിയെ സമീപിക്കുമെന്നറിയുന്നു. രേഖകളുടെ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ചിനെ അനുവദിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA