
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെതിരെ പ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഫയൽചെയ്ത അപ്പീൽ 17ലേക്ക് മാറ്റി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ്.പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കടകംപള്ളി മനോജ് ഫയൽചെയ്ത കോടതി അലക്ഷ്യ ഹർജിയിലെ ഉത്തരവിനെത്തുടർന്ന്, സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത് തെറ്റാണെന്നാണ് അപ്പീലിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |