SignIn
Kerala Kaumudi Online
Saturday, 27 June 2026 10.13 PM IST

2540 കൊവിഡ് രോഗികൾ, 2110 രോഗമുക്തർ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് 2540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2346 പേർ സമ്പർക്ക രോഗികളാണ്. 212 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനയിൽ കുറവുണ്ടായതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം. 64 ആരോഗ്യ പ്രവർത്തകർകൂടി രോഗബാധിതരായി. 15 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 454. അതേസമയം ചികിത്സയിലായിരുന്ന 2110 പേർ രോഗമുക്തരായി. ഇന്നലെ തിരുവനന്തപുരത്ത് 482 രോഗികൾ.

ആകെ രോഗികൾ 110728

ചികിത്സയിലുള്ളവർ 30,486

രോഗമുക്തർ 79,813

ആകെ മരണം 454

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA