SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.52 AM IST

വാ‌ക്‌സിനേഷൻ രജിസ്ട്രേഷൻ ഓൺലൈനിൽ ഇതാ ഇങ്ങനെ

vacc

തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈനാക്കിയതോടെ പലരും രജിസ്ട്രേഷൻ എങ്ങനെയെന്ന ആശങ്കയിലാണ്. ഇത് വളരെ എളുപ്പമാണ്. ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള മൊബൈലിലോ കംപ്യൂട്ടറിലോ കൊവിൻ (cowin)പോർട്ടലിലും ആരോഗ്യ സേതു ആപ്പിലും രജിസ്റ്റർ ചെയ്യാം. സ്വന്തമായി പറ്റാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളോ വഴി രജിസ്റ്റർ ചെയ്യാം. സംശയമുള്ളവർക്ക് ദിശ 1056ൽ വിളിക്കാം.

ആദ്യഘട്ടം

https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകളിലുള്ള രജിസ്റ്റർ /സൈൻ ഇൻ ഐക്കണിൽ ക്ലിക്ക് ചെയ്യുക

വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. Get OTP ക്ലിക്ക് ചെയ്യുക. ആ മൊബൈലിൽ എസ്.എം.എസ് ആയി ഒ.ടി.പി നമ്പർ വരും. ആ നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.

ഫോട്ടോ ഐ. ഡി പ്രൂഫ് കോളത്തിൽ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐഡി കാർഡോ സെലക്ട് ചെയ്യണം.

ഐഡി കാർഡിലെ നമ്പർ,​ അതിലുള്ള പേര്,​ പുരുഷനോ സ്ത്രീയോ അദേഴ്‌സ് ആണോ,​ ജനിച്ച വർഷം എന്നിവ നൽകുക. രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.

രജിസ്‌ട്രേഷൻ പൂർത്തിയായി.

അതേ മൊബൈൽ നമ്പറിൽ മൂന്ന് പേർക്ക് കൂടി രജിസ്റ്റർ ചെയ്യാം. ആഡ് മോർ ഓപ്ഷൻ ക്ലിക്ക് ചെയ്‌താൽ മതി. അതത് ആളിന്റെ ഐഡി കാർഡ് നമ്പർ വെവ്വേറെ നൽകണം.

രണ്ടാംഘട്ടം

ഇനി വാക്‌സിനേഷനുള്ള അപ്പോയിൻമെന്റാണ്. രജിസ്റ്റർ ചെയ്ത പേരിന് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യണം..

ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാം. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. കൺഫേം ചെയ്ത സന്ദേശം ആ പേജിലും എസ്. എം. എസ് ആയും വരും. അത് ഡൗൺലോഡ് ചെയ്യാം.

നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ കോവിൻ സൈറ്റിൽ മൊബൈൽ നമ്പരും ഒ.ടി.പി നമ്പരും നൽകി തൊട്ടടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്യാം.

കുത്തിവയ്പ്പ് എടുക്കുന്നതു വരെ രജിസ്‌ട്രേഷന്റെയും അപ്പോയിൻമെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാം.

വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ടോ എസ്.എം.എസോ കാണിക്കുക. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐ.ഡി കൈയിൽ കരുതണം.

മൂന്നാംഘട്ടം

രണ്ടാം ഡോസ് ബുക്ക് ചെയ്യാനും കൊവിൻ സൈറ്റിൽ മൊബൈൽ നമ്പരും ഒ.ടി.പിയും നൽകി ഓപ്പൺ ചെയ്യുക. ആദ്യ ഡോസ് എടുത്തെങ്കിൽ ഭാഗികമായി എടുത്തതായി കാണിക്കും. ഡോസ് 2 എന്ന ബട്ടണ് നേരെയുള്ള ഷെഡ്യൂൾ ബട്ടൺ ക്ലിക്ക് ചെയ്ത് കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA