
തിരുവനന്തപുരം:ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പെട്ട ചേരാനല്ലൂർ അപകടത്തിൽ എഫ്.ഐ.ആറിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടി നിയമസഭയിൽ അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സി.ഐ.കെ.എസ്.ശ്യാംകുമാർ,എസ്.എച്ച്.ഒ. കെ.പി.മനോജ്,കോൺസ്റ്റബിൾമാരായ പി.എസ്.വിശ്വജിത്ത്, അരുൺ ജോയ് എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കാനും വാഹനമുടമയായ ജഡ്ജിക്കെതിരെ കേസെടുക്കാനും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കാനും തീരുമാനിച്ചതായും അറിയിച്ചു.എ.ഡിജിപി പി.വിജയൻ സംഭവ
സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |