SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.44 AM IST

പി.എസ്.സി ചെയർമാനെ ഇന്ന് ചോദ്യം ചെയ്യും അംഗങ്ങളുടെ മൊഴികൾ ചെയർമാന് എതിര്

d

തിരുവനന്തപുരം: പരീക്ഷാതട്ടിപ്പിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്താനാണ് നോട്ടീസ്. എത്തില്ലെന്ന് ഇതുവരെ ചെയർമാൻ അറിയിച്ചിട്ടില്ല. ചോദ്യം ചെയ്യലിനായി നൂറിലേറെ ചോദ്യങ്ങൾ എസ്.ഐ.ടി തയ്യാറാക്കി. പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജിനും ചോദ്യംചെയ്യലിന് ഹാജരാവാൻ ഉടൻ നോട്ടീസ് നൽകും.

കമ്മിഷനംഗങ്ങളായ സ്റ്റാനി തോമസ്, എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കമ്മിഷനിൽ ഇന്റർവ്യൂ നടത്തേണ്ടിയിരുന്നതിനാൽ ഇന്നലെ ഹാജരാകേണ്ടിയിരുന്ന സി.കെ.ഷാജിബിനെ മറ്രൊരു ദിവസം ചോദ്യംചെയ്യും. നിയമന ക്രമക്കേടുകളിൽ തങ്ങൾക്ക് പങ്കില്ലെന്ന മറുപടിയാണ് അംഗങ്ങൾ നൽകിയെന്നറിയുന്നു. ചെയർമാന്റെ നിർദ്ദേശപ്രകാരമുള്ള നടപടികളാണെടുത്തതെന്നും അറിയിച്ചു. അവരവരുടെ ഭാഗം ന്യായീകരിക്കുന്ന തരത്തിലുള്ള മൊഴികളാണ് അംഗങ്ങൾ നൽകിയത്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദിബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ തട്ടിപ്പുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐ നിയമന ക്രമക്കേടിൽ ഇന്ന് കേസെടുക്കും. എഫ്.ഐ.ആറിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല.

'മാർക്ക് ചെയർമാൻ

മുൻകൂട്ടി അറി‌ഞ്ഞു'

ആസൂത്രണ ബോർഡ് നിയമനത്തിനുള്ള എഴുത്തു പരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില അംഗങ്ങൾ മൊഴി നൽകിയെന്നറിയുന്നു. പല പരീക്ഷകളുടെയും മാർക്ക് ചെയർമാൻ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് പതിവാണെന്ന് ഒരംഗം മൊഴിനൽകി. അംഗങ്ങൾ ഇടപെട്ടത് അഭിമുഖ പാനലിൽ മാത്രമാണെന്ന് രണ്ടംഗങ്ങൾ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA