
തിരുവനന്തപുരം: വയനാട്ടിലെ തുരങ്കപാതയ്ക്ക് സർക്കാർ എതിരല്ലെന്നും അപകടമില്ലാതെ യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. തോന്നിയപോലെ നിർമ്മാണം പറ്റില്ല. മേൽനോട്ടത്തിന് ഏജൻസിയുണ്ടാവണം. പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിർമ്മാണം. നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ അപകട സാദ്ധ്യത, ചരിവ്, മണ്ണിന്റെ സ്ഥിരത, നിർമ്മാണ പ്രത്യാഘാതങ്ങൾ എന്നിവ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും കരാറുകാർ വൈകിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |