
കോഴിക്കോട്: ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കഴിഞ്ഞ ദിവസം ഇതേ റൂട്ടിൽ ബിഡദിയിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിനുനേരെയും മുട്ടയേറുണ്ടായി. തകർന്ന ബസിനടിയിൽ നിന്ന് മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്താൻ കെ.എസ്.ആർ.ടി.സി ബംഗളൂരു പൊലീസിന് പരാതി നൽകി. ഈ റൂട്ടിൽ ബസിന്റെ ചില്ലിലേക്ക് മുട്ടയെറിഞ്ഞ് അപകടത്തിൽപ്പെടുത്തി കവർച്ച നടത്തുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ബംഗളൂരു മലയാളി അസോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |