SignIn
Kerala Kaumudi Online
Sunday, 30 August 2026 2.28 AM IST

ഉപനേതാവ്  സ്ഥാനത്തിന് മുഖപത്രം വഴിയും പോര്  

1

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ, പാർട്ടി മുഖപത്രങ്ങളിലൂടെയും പോരടിച്ച് സി.പി.എമ്മും സി.പി.ഐയും. നേതാക്കളുടെ പരസ്യ പ്രതികരണവും യുവനേതാക്കളുടെ സോഷ്യൽ മീഡിയയിലെ വിമർശനവും പിന്നിട്ട് മുഖപത്രങ്ങളിലൂടെ പാർട്ടികൾ തുടരുകയാണ്.

കഴിഞ്ഞ ദിവസം ജനയുഗത്തിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തെയും സി.പി.ഐ നിലപാടിനെയും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനന്റെ ലേഖനം ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. മുന്നണി സംവിധാനം നിലവിൽ വന്നതുമുതൽ പ്രതിപക്ഷ നേതാവ്, ഉപനേതാവ് പദവികൾ സി.പി.എമ്മിനാണെന്ന് ലേഖനത്തിൽ പറയുന്നു. ഉപനേതാവ് സ്ഥാനം വിട്ടുനൽകിയില്ലെങ്കിൽ കൂട്ടായ പ്രവർത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യൻ മൊകേരിയും സി.പി.ഐയും അർത്ഥമാക്കുന്നത്? സി.പി.എമ്മിന് 26 സീറ്റും സി.പി.ഐക്ക് എട്ട് സീറ്റുമാണ് എന്നതിനാൽ, ഈ പരാജയപ്പെട്ട നിമിഷത്തിലും സി.പി.ഐ വളർന്നു പോയി എന്നാണോ അർത്ഥമാക്കുന്നത്. കേരളത്തിൽ സി.പി.എമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്ക് തങ്ങൾ വളരുകയാണെന്നാണോ സി.പി.ഐ കരുതുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു.

പരസ്യ പ്രതികരണങ്ങളിൽ നിയന്ത്രണം വേണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകൾ തുടരും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുന്നത് സെപ്തംബർ 10ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ചൊവ്വാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്‌തേക്കും. സ്ഥാനം വിട്ടുനൽകാൻ ആകില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. മുസ്ലിം ലീഗ് യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിച്ചതും ചർച്ചയാകുമെന്നാണ് സൂചന.

 പ്ര​കീ​ർ​ത്തി​ച്ച് വലയിലാക്കാൻ ലീഗ്

കെ.​എ​ൻ​ ​സു​രേ​ഷ് ​കു​മാർ

കോ​ഴി​ക്കോ​ട്:​ ​സി.​പി.​എ​മ്മി​ന്റെ​ ​വ​ല്ല്യേ​ട്ട​ൻ​ ​മ​നോ​ഭാ​വ​ത്തെ​ ​വി​മ​ർ​ശി​ച്ചും​ ​സി.​പി.​ഐ​യെ​ ​പ്ര​കീ​ർ​ത്തി​ച്ചും​ ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​പി.​എ.​മ​ജീ​ദ്.​ ​മു​സ്ലിം​ ​ലീ​ഗ് ​മു​ഖ​പ​ത്ര​മാ​യ​ ​ച​ന്ദ്രി​ക​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​'​വ​ല​തു​പ​ക്ഷ​ ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യു​ടെ​ ​നി​ല​നി​ൽ​പ്പും​"​ ​എ​ന്ന​ ​ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.​ ​താ​ൻ​ ​ഉ​ട​മ​യും​ ​സി.​പി.​ഐ​ ​അ​ടി​മ​യു​മെ​ന്നാ​ണ് ​സി.​പി.​എ​മ്മി​ന്റെ​യും​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​യും​ ​മ​നോ​ഭാ​വ​മെ​ന്നാ​ണ് ​ലേ​ഖ​ന​ത്തി​ന്റെ​ ​കാ​ത​ൽ.
ആ​ധു​നി​ക​ ​കേ​ര​ള​ ​ച​രി​ത്ര​ത്തി​ൽ​ ​സി.​പി.​ഐ​യ്ക്ക് ​ത​ന​താ​യൊ​രു​ ​വ്യ​ക്തി​ത്വ​മു​ണ്ട്.​ ​സി.​പി.​എ​മ്മി​ന്റെ​ ​വ​ല​യി​ൽ​ ​അ​ക​പ്പെ​ട്ട​തോ​ടെ​ ​സി.​പി.​ഐ​ ​ത​ള്ള​പ്പെ​ട്ടു.​ ​ലീ​ഗും​ ​സി.​പി.​ഐ​യും​ ​കോ​ൺ​ഗ്ര​സും​ ​ഒ​ന്നി​ച്ചു​ഭ​രി​ച്ച​ ​അ​ച്ചു​ത​ ​മേ​നോ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​മാ​ണ് ​കേ​ര​ള​ ​വ​ള​ർ​ച്ച​യു​ടെ​ ​അ​ടി​ത്ത​റ​ ​ദൃ​ഢ​പ്പെ​ടു​ത്തി​യ​ത്.​ ​അ​ച്ചു​ത​ ​മേ​നോ​നാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഭൂ​പ​രി​ഷ്‌​ക​ര​ണം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ ​അ​തി​ന്റെ​ ​ക്രെ​ഡി​റ്റ് ​ഇ.​എം.​എ​സി​നും​ ​കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യ്ക്കും​ ​മാ​ത്രം​ ​ന​ൽ​കു​ന്നു​വെ​ന്നും​ ​ലേ​ഖ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.

​യു.​ഡി.​എ​ഫി​ലേ​ക്കു​ള്ള​ ​ക്ഷ​ണ​മ​ല്ലെന്ന് സ​ലാം

കെ.​പി.​എ.​മ​ജീ​ദി​ന്റെ​ ​ലേ​ഖ​നം​ ​ഏ​തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യെ​ ​യു.​ഡി.​എ​ഫി​ലേ​ക്ക് ​ക്ഷ​ണി​ക്കു​ന്ന​ത​ല്ലെ​ന്ന് ​മു​സ്ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ.​സ​ലാം.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​സി.​പി.​ഐ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​അ​വ​ഗ​ണ​ന​യും​ ​ലീ​ഗു​മാ​യു​ള്ള​ ​സി.​പി.​ഐ​യു​ടെ​ ​സ​ഖ്യ​കാ​ല​ത്തെ​ ​നേ​ട്ട​വു​മാ​ണ് ​ലേ​ഖ​ന​ത്തി​ലു​ള്ള​തെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA