SignIn
Kerala Kaumudi Online
Friday, 26 June 2026 6.29 PM IST

സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ടു; ഏരിയ സെക്രട്ടറി വിവാദത്തിൽ

READ ENGLISH VERSION
dileep

തൃശൂർ: സി പി എം പ്രവർത്തകൻ കെ യു ബിജു വധക്കേസിൽ കോടതി വെറുതെവിട്ട ബി ജെ പി നേതാവിനൊപ്പം വേദി പങ്കിട്ട നേതാവ് വിവാദത്തിൽ. സി പി എം ഏരിയ സെക്രട്ടറി കെ ആർ ജൈത്രനാണ് കൊടുങ്ങല്ലൂരിലെ ബിജു വധക്കേസിൽ നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബി ജെ പി നേതാവ് എ ആർ ശ്രീകുമാറുമായി വേദി പങ്കിട്ടത്.

ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയേറ്റർ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. നടൻ ദിലീപും വേദിയിലുണ്ടായിരുന്നു. കേസിൽ ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്. ഇതിൽ സി പി എം നേതാക്കൾക്കിടയിൽ അമർഷമുണ്ട്. ഇതിനിടയെയാണ് ഏരിയ സെക്രട്ടറി ഇയാളുമായി വേദി പങ്കിട്ടത്.

2008ലാണ് കെ യു ബിജു കൊല്ലപ്പെട്ടത്. ജൂൺ മുപ്പതിന് സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ തടഞ്ഞുനിർത്തുകയും ഇരുമ്പ് പൈപ്പുകൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ബിജു ചികിത്സയിലിരിക്കെ ജൂലായ് രണ്ടിന് മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K U BIJU MURDER CASE, DILEEP, CPM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA