
തിരുവനന്തപുരം: ഇ - കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ് കാർട്ടിന്റെ ആദായ വിൽപ്പനയുടെ പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പണം തട്ടിക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഫ്ളിപ് കാർട്ടിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് പോലെ തോന്നിക്കുന്ന വ്യാജപേജും പരസ്യവും സൃഷ്ടിച്ചാണ് തട്ടിപ്പ്. വില കൂടിയ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നാണ് പരസ്യങ്ങളിലുള്ളത്. പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫ്ളിപ് കാർട്ടിന്റെ വ്യാജ വെബ്‌സൈറ്റിലേക്കോ സ്വകാര്യ വാട്സ് ആപ്പ് നമ്പറിലേക്കോ റീഡയറക്ട് ചെയ്യും. ' ലിമിറ്റഡ് സ്റ്റോക്ക്', 'ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം' തുടങ്ങിയ സന്ദേശങ്ങളിലൂടെ ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് എന്നിങ്ങനെ പണമടയ്ക്കാൻ പ്രേരിപ്പിക്കും. പണം നൽകുന്നതോടെ ബന്ധം വിച്ഛേദിക്കപ്പെടും.
ജാഗ്രതയോടെ തടയാം
1. കുറഞ്ഞവിലയിൽ വിലകൂടിയ ഉത്പന്ന പരസ്യം തട്ടിപ്പാകാം
2. ഫ്ളിപ്കാർട്ടിന്റെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ആധികാരികത ഉറപ്പാക്കണം.
3. സമൂഹമാദ്ധ്യമ ലിങ്കുകൾ വഴി പണമടയ്ക്കുകയോ, വ്യക്തിഗത വിവരം കൈമാറുകയോ ചെയ്യരുത്.
4. അപരിചിതരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യു.പി.ഐ ഐ.ഡികളിലേക്കോ പണം അയയ്ക്കരുത്.
5. ഒ.ടി.പി, ബാങ്ക് അക്കൗണ്ട് വിവരം, ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് വിവരം, സി.വി.വി, പിൻ തുടങ്ങിയവ പങ്കുവയ്ക്കരുത്.
ഇരയായാൽ പരാതിപ്പെടാൻ 1930 (ഹെൽപ്പ്‌ലൈൻ)
പോർട്ടൽ www.cybercrime.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |