
ആലപ്പുഴ: മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടൻ രതീഷ് നായർ (46) നിര്യാതനായി. മെനിഞ്ചൈറ്റിസിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡെറാഡൂണിൽ ഒ.എൻ.ജി.സിയിൽ എച്ച്.ആർ. മാനേജരായി ജോലി ചെയ്യുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ രതീഷ് ദീർഘകാലം ഉത്തരാഖണ്ഡ് വോളിബാൾ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഒ.എൻ.ജി.സിയുടെ സീനിയർ ടീമിലൂടെ ദേശീയ വേദിയിലെത്തിയ രതീഷ്, ചൗതാലയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. 2003ൽ വിശാഖപട്ടണത്ത് നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഇതേവർഷം തായ്‌ലൻഡിലെ സുപ്പൻബുരിയിൽ നടന്ന അണ്ടർ-19 ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ 19-ാം വയസിൽ ഇന്ത്യയെ നയിച്ചു. സനാതനപുരം വാർഡിൽ ദേവീകൃപയിൽ മുരളീധരൻ നായരുടെയും ഓമനയുടെയും മകനാണ്. ഭാര്യ: പരേതയായ നിഷ. മകൻ: ശിവം നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |