
പരീക്ഷ തീയതി
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി ഒക്ടോബർ 2026 പാർട്ട് 2 (സപ്ലിമെന്ററി 2019 സ്‌കീം) പരീക്ഷകൾ ഒക്ടോബർ 23 മുതൽ നടക്കും.
രണ്ടാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി നവംബർ 2026 റെഗുലർ (2024 അഡ്മിഷൻ)/സപ്ലിമെന്ററി പരീക്ഷകൾ (2024, 2016, 2015, 2010 സ്‌കീമുകൾ) നവംബർ രണ്ട് മുതൽ.
രണ്ടാം വർഷ ബി.എസ്.സി ന്യൂറോടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ (2024 അഡ്മിഷൻ)/സപ്ലിമെന്ററി പരീക്ഷകൾ (2023 സ്‌കീം) നവംബർ മൂന്ന് മുതൽ.
ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി നവംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2016, 2024 സ്‌കീമുകൾ) നവംബർ ഒമ്പത് മുതൽ നടക്കും.
ഒന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി നവംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2016, 2024 സ്‌കീമുകൾ) നവംബർ ഒമ്പത് മുതൽ.
മൂന്നാം വർഷ ബി.എസ്.സി ന്യൂറോടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ (2023 അഡ്മിഷൻ) പരീക്ഷകളും (2023 സ്‌കീം) രണ്ടാം വർഷ ബി.എസ്.സി. അനസ്തീഷ്യ ടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ (2024 അഡ്മിഷൻ) പരീക്ഷകൾ (2024 സ്‌കീം) നവംബർ രണ്ട് മുതൽ നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
തിയറി ടൈംടേബിൾ
മൂന്നാം വർഷ ബി.എസ്.സി. എം.ആർ.ടി. ഡിഗ്രി ഒക്ടോബർ 2026 സപ്ലിമെന്ററി പരീക്ഷ(2013, 2016 സ്‌കീമുകൾ), നാലാം സെമസ്റ്റർ ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷ(2021 സ്‌കീം), എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷ(2017 സ്‌കീം), എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 ഒക്ടോബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ (2018 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ ടൈംടേബിൾ
രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സെപ്തംബർ 2026 ആർ/എസ് (2019, 2024 സ്‌കീമുകൾ) പരീക്ഷകളുടെയും രണ്ടാം പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷകളുടെയും പുതുക്കിയ പ്രാക്ടിക്കൽ, വൈവ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സെപ്തംബർ 2026 സപ്ലിമെന്ററി പരീക്ഷകളുടെ (2021 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫൈനൽ ഇയർ ബി.ഡി.എസ് ഡിഗ്രി പാർട്ട് 2 സെപ്തംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി ജൂലായ് 2026 സപ്ലിമെന്ററി പരീക്ഷകളുടെ (2017, 2024 സ്‌കീമുകൾ) ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം (ഫൈനൽ) പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി ജൂലായ് 2026 റെഗുലർ പരീക്ഷകളുടെ (2021 സ്‌കീം) ഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |