
മലപ്പുറം: എടക്കരയിൽ തീറ്റതേടി കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ കരുളായി പാലാങ്കര വലിയ പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന അകപ്പെട്ടത്. ആന സ്വയം രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പിന്നിലെ കാൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു.
ആനയുടെ ചിന്നംവിളി കേട്ടാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിക്കുകയും വനപാലകരുടെ സംഘം സ്ഥലത്തെത്തി ആനയെ പുറത്തെത്തിക്കുകയും ചെയ്തു.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് ചരിവുണ്ടാക്കിയാണ് ആനയെ കരയ്ക്കെത്തിച്ചത്. ഈ മേഖലയിലെ കൃഷിയിടങ്ങളിൽ പതിവായി ആനകൾ എത്താറുണ്ടെന്നും ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടന്നും പ്രദേശവാസികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |