
തിരുവനന്തപുരം: നാലാമത് അന്താരാഷ്ട്ര ലെെഫ് സയൻസസിന്റെ കോൺക്ലേവും എക്സ്‌പോയും 'ബയോ കണക്ട് 4.0' എന്ന പേരിൽ 8, 9 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിക്കും. കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (കെ.എൽ.ഐ.പി) കീഴിലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കാണ് പരിപാടി നടത്തുന്നത്. എട്ടിന് രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷകനാകും. മന്ത്രിമാരായ കെ.മുരളീധരൻ, ടി.സിദ്ദിഖ് എന്നിവർ പങ്കെടുക്കും. വ്യവസായവാണിജ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പരിപാടിയുടെ പശ്ചാത്തലം വിവരിക്കും. കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ സി, സെന്റർ ഫോർ അഡ്വാൻസ്ഡ് വിഷൻ സയൻസ് (സി.എ.വി.എസ്) സ്ഥാപക ഡയറക്ടറും ഇൻഫ്ളമാസോംസ് പ്രസിഡന്റും സി.ഇ.ഒയുമായ ഡോ.ജയകൃഷ്ണ അമ്പാട്ടി എന്നിവർ പ്രഭാഷണം നടത്തും.ഏഴിന് നിക്ഷേപകരുടെ പ്രത്യേക സംഗമം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |