SignIn
Kerala Kaumudi Online
Sunday, 20 September 2026 10.25 PM IST

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

READ ENGLISH VERSION
pramod-narayanban-
മുൻ എംഎൽഎ പ്രമോദ് നാരായണൻ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭ വിഹിതവും വാഗ്ദാനം ചെയ്‌ത് 25 ലക്ഷം രൂപ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന് നൂറനാട് സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ രണ്ടാംപ്രതിയാണ് പ്രമോദ് നാരായണൻ.

2014- 15 കാലയളവിലാണ് തുക നിക്ഷേപിച്ചത്. വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും നൂറനാട് പൊലീസ് അറിയിച്ചു.

അതേസമയം തനിക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതമെന്ന് പ്രമോദ് നാരായണൻ പ്രതികരിച്ചു. 2021ൽ തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് താൻ രാജിവച്ചിരുന്നു. പരാതി വ്യാജമെന്ന് കാണിച്ച് സ്ഥാപന അധികൃതർ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും പ്രമോദ് നാരായണൻ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAMOD NARAYANAN, PRAMOD NARAYANAN EX MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA