SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

നിയന്ത്രണം നീക്കി, ഇന്നുമുതൽ ആഭ്യന്തര വിമാനക്കൂലി കൂടും

p

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ പ്രതിന്ധിയെ തുടർന്ന് ആഭ്യന്തര വിമാന നിരക്ക് വർദ്ധന തടയാൻ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു.അതിനാൽ ഇന്നുമുതൽ വിമാന കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് വർദ്ധിപ്പിക്കാമെന്നായി.ഇതേതുടർന്ന് തിരക്കേറിയ റൂട്ടുകളിലും ഉത്സവ സീസണുകളിലും നിരക്ക് കുത്തനെ വർദ്ധിക്കുമെന്ന് ഉറപ്പാണ്.

500 കി.മീ വരെ 7,500 രൂപ, 500-1000 കി.മീ വരെ 12,000 രൂപ, 1000-1500 കി.മീ വരെ 15,000 രൂപ, 1500 കി.മീ വരെ 18,000 രൂപ എന്നിങ്ങനെയായിരുന്നു വില നിയന്ത്രണം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുട‌ർന്ന് വിമാനങ്ങളുടെ ഇന്ധന വില വർദ്ധനവും സർവീസ് പുന:ക്രമീകരണങ്ങളും സൃഷ്‌ടിച്ച അധിക ചെലവ് നേരിടാനാണ് നിയന്ത്രണം ഒഴിവാക്കിയത്.അതേസമയം അമിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും ഡി.ജി.സി.എ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ വിമാനക്കമ്പനികൾ ആഭ്യന്തര-അന്താരാഷ്‌ട്ര റൂട്ടുകളിൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.വിമാന ഇന്ധന വിലയിൽ നികുതി ഇളവ് നൽകണമെന്ന വ്യോമയാന കമ്പനികളുടെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല.പകരം ടിക്കറ്റ് നിരക്ക് നിശ്ചിക്കാനുള്ള നിയന്ത്രണം ഒഴിവാക്കുകയാണ് ചെയ്തത്.

വി​മാ​നം​ ​തു​ട​ർ​ച്ച​യാ​യി​ ​റ​ദ്ദാ​ക്കി​;​ ​ഉം​റ​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​കു​ടു​ങ്ങി

കൊ​ണ്ടോ​ട്ടി​:​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​ജി​ദ്ദ​യി​ലേ​ക്ക് ​പോ​കേ​ണ്ട​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​വി​മാ​നം​ ​തു​ട​ർ​ച്ച​യാ​യി​ ​റ​ദ്ദാ​ക്കി​യ​ത് ​ഉം​റ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ദു​രി​ത​ത്തി​ലാ​ക്കി.​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 7​:55​ന് ​പോ​കേ​ണ്ടി​യി​രു​ന്ന​ ​വി​മാ​നം​ ​റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​തു​ട​ക്കം.​ ​കാ​സ​ർ​കോ​ട്,​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ക​ളാ​യ​ 33​ ​ഉം​റ​ ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​ഈ​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ ​തി​രി​ക്കാ​നാ​യി​ ​എ​ത്തി​യി​രു​ന്ന​ത്.​ ​പ​ക​രം​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ 7​:15​നു​ള്ള​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന് ​ക​മ്പ​നി​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​തീ​ർ​ത്ഥാ​ട​ക​ർ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​ ​വീ​ണ്ടും​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.​ ​എ​ന്നാ​ൽ​ ​ഈ​ ​വി​മാ​ന​വും​ ​റ​ദ്ദാ​ക്കി​യ​താ​യി​ ​അ​ധി​കൃ​ത​ർ​ ​യാ​ത്ര​ക്കാ​രെ​ ​അ​റി​യി​ച്ചു.​ ​എ​ന്നാൽഅ​തേ​ ​വി​മാ​നം​ ​നി​ശ്ച​യി​ച്ച​ ​സ​മ​യ​ത്ത് ​ജി​ദ്ദ​യി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തി​യ​തോ​ടെ​ ​ത​ങ്ങ​ളെ​ ​മ​നഃ​പൂ​ർ​വ്വം​ ​ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നാ​രോ​പി​ച്ച് ​യാ​ത്ര​ക്കാ​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.​തു​ട​ർ​ന്ന് ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ല​ത്തെ​ ​വി​മാ​ന​ത്തി​ൽ​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​യാ​ത്രാ​സൗ​ക​ര്യം​ ​ഉ​റ​പ്പാ​ക്കാ​മെ​ന്ന് ​ക​മ്പ​നി​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA