SignIn
Kerala Kaumudi Online
Sunday, 26 July 2026 12.59 PM IST

 ഓപ്പറേഷൻ തൂഫാൻ:..... ലഹരിവിരുദ്ധ ദിനത്തിൽ 139 പേർ അറസ്റ്റിൽ

aa

തിരുവനന്തപുരം: ലഹരിവിരുദ്ധ ദിനമായ ഇന്നലെ മാത്രം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് അറസ്റ്റിലായത് 139 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 270.5974 ഗ്രാം എം.ഡി.എം.എയും 37.016 കി.ഗ്രാം കഞ്ചാവും 0.4 ഗ്രാം ഹെറോയിനും 2.24 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

അതേസമയം, 25 ലക്ഷത്തിന്റെ 780 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരംചോല വീട്ടിൽ രതീഷിനെ (38) വ്യാഴാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. അരൂരിലെ ദമ്പതികൾ ഉൾപ്പെട്ട ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് രതീഷ്. ലഹരിക്കടത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.

ഫെബ്രുവരിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ നിന്നു ഒരു കോടിയുടെ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതിയും ചേലമ്പ്ര സ്വദേശിയുമായ ജാസിർ (31) എന്ന പുള്ളി ജാസിറിനെയും പിടികൂടി. ബംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 1.16 കിലോഗ്രാം എം.ഡി.എം.എയാണ് പിടികൂടിയിരുന്നത്. പിതാവ് അസീസ് (53),​മാതാവ് ഖമറുന്നീസ(50)​ സുഹൃത്ത് സലാവുദ്ദീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓപ്പറേഷൻ തൂഫാനിൽ

ഇതുവരെ 4340 പേരെ അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA