SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.56 AM IST

തോരാപ്പെയ്ത്ത് 3 ഇരട്ടിയിലേറെ

flood


തിരുവനന്തപുരം: 3 ദിവസത്തിനിടെ സംസ്ഥാനത്ത് ലഭിച്ച മഴ, പ്രതീക്ഷിച്ചതിനേക്കാൾ 3 ഇരട്ടിയിലേറെ. 55.4 മി.മീ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 184.2 മി.മീ.

കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും 60 ശതമാനത്തിലധികം. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ. 40 മി.മീ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 253.2 മി.മീ; 6 ഇരട്ടിയിലധികം. സ്ഥിതി പ്രളയസമാനമായി.

കാലവർഷം ജൂൺ 1 ന് ആരംഭിച്ചശേഷം മഴക്കുറവും മാറി. ഞായറാഴ്ച 26 മി.മീ കുറവായിരുന്നു. തിങ്കളാഴ്ച 24 മി.മീ ആയി. 1357.1 മി.മീ മഴ ലഭിക്കേണ്ടിടത്ത് 1038. മി.മീ മഴ കിട്ടി.

3 ദിവസം: പ്രതീക്ഷിച്ചമഴ, പെയ്തമഴ (മി.മീറ്ററിൽ)
 ആലപ്പുഴ: 41.1 - 126.3
 കണ്ണൂർ: 74 - 227
 എറണാകുളം: 52.6 - 169.6
 ഇടുക്കി: 78.4 - 210
 കാസർകോട്: 85 - 128.9
 കൊല്ലം: 30.9 - 124.2
 കോട്ടയം: 49.8 - 199.2
 കോഴിക്കോട്: 60.4 - 257.4
 മലപ്പുറം: 50 - 205
 പാലക്കാട്: 44.6 - 164
 പത്തനംതിട്ട: 40 - 253.2
 തിരുവനന്തപുരം: 21.5 - 119.7
 തൃശൂർ: 53.9 - 168.5
 വയനാട്: 85.4 - 167.6

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA