SignIn
Kerala Kaumudi Online
Friday, 28 August 2026 12.40 AM IST

സമരം വിജയം; 'ഫ്രഷ് കട്ട്' പൂട്ടാൻ തീരുമാനം

a

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ കോഴിയറവ് മാലിന്യ സംസ്കരണ ഫാക്ടറിയായ 'ഫ്രഷ് കട്ട്' പൂട്ടാൻ തീരുമാനം. സമരസമിതിയും കമ്പനിയുടമകളും നടത്തിയ ചർച്ചയിൽ മാർച്ച് 31നകം പ്ളാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് വരെ പ്രതിദിനം 25 ടൺ മാലിന്യം സംസ്കരിക്കാമെന്ന വ്യവസ്ഥയിൽ ഇതിന് താത്കാലികമായി പ്രവർത്തിക്കാം. കൊടുവള്ളി എം.എൽ.എ പി.കെ.ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും രേഖാമൂലം ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു സമരസമിതി.

അസഹനീയമായ ദുർഗന്ധമുണ്ടാകാതിരിക്കാൻ കമ്പനി കർശനമായ മുൻകരുതലെടുക്കണമെന്നും അല്ലാത്തപക്ഷം നിലവിലെ ധാരണയിൽ നിന്ന് പിന്മാറുമെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRESH CUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA