
ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയ്ക്ക് അരൂരിൽ ദേശീയ സ്മാരകം നിർമ്മിക്കുന്ന പ്രവർത്തനം വേഗത്തിലാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ജെ.എസ്.എസിന്റെ (രാജൻബാബു വിഭാഗം) നേതൃത്വത്തിൽ നടത്തിയ ഗൗരിഅമ്മയുടെ 107-ാമത് ജന്മദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. സഞ്‌ജീവ് സോമരാജൻ,സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി.എച്ച് സത്‌ജിത്, കാട്ടുകുളം സലിം, ഇടുക്കി പി.സി.ജയൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജെ.എസ്.എസ് ബീനാകുമാരി വിഭാഗത്തിന്റെയും ഗൗരിയമ്മ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഗൗരിയമ്മയുടെ 107-ാമത് ജന്മദിനാഘോഷം നടന്നു. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ നടന്ന ചടങ്ങ് ജെ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.പി.സി.ബീനാകുമാരി ഉദ്ഘാടനം ചെയ്തു. അഡ്വ.പവിത്രൻ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |