SignIn
Kerala Kaumudi Online
Friday, 18 September 2026 9.53 AM IST

സ‌ർക്കാരുമായി തർക്കത്തിനിടയിലും ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ട് ഗവർണർ, ഒപ്പം പി എസ് സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചു

governor

തിരുവനന്തപുരം: താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണം എന്നും ആവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനിടെ ഒരു ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ലൈവ് സ്റ്റോക്ക് നിയമഭേദഗതി ബില്ലിനാണ് ഗവർണർ ഒപ്പുവച്ചത്. ഒപ്പം പി.എസ്.സിയിലെ പുതിയ രണ്ട് അംഗങ്ങളുടെ നിയമനവും അദ്ദേഹം അംഗീകരിച്ചു.

പ്രിൻസ് കുര്യാക്കോസ്, ബാലഭാസ്‌കർ എന്നിവരുടെ നിയമനമാണ് ഗവർണർ അംഗീകരിച്ചത്. രണ്ടുപേരുടെ നിയമന ശുപാർശ ഗവർണർ അംഗീകരിക്കാനുണ്ട്. രാജ്‌ഭവനിൽ അധിക ചിലവിനെക്കുറിച്ച് വാർത്തകൾക്ക് നേരത്തെ പ്രതികരിച്ച ഗവർണർ രാജ്‌ഭവന്റെ അറ്റകുറ്റപ്പണി ചെയ്യേണ്ടത് സർക്കാരാണെന്നും രാജ്‌ഭവനിൽ മാർച്ച് നടക്കുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും തുടർന്ന് സർക്കാരിന്റെ പ്രവർത്തനത്തിലും ഗവർണർ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.ഓർഡിനൻസുകൾ ഗവർണർ അംഗീകരിക്കുന്നില്ലെന്ന് കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ന് ഒരു ബില്ലിന് അംഗീകാരമായത്. അതേസമയം മറ്റ് വിവാദമായ ബില്ലുകളിൽ തീരുമാനം എടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR, ARIF KHAN, BILL, KPSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA