SignIn
Kerala Kaumudi Online
Friday, 18 September 2026 3.32 AM IST

അറസ്റ്റിനെ ചെറുത്തു; രേഖ കാട്ടിയപ്പോൾ വഴങ്ങി

d

കൊച്ചി: അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് നാടകീയ നീക്കങ്ങൾക്കൊടുവിൽ. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ടി മണിക്കൂറുകൾ നീണ്ട പരിശോധന പൂർത്തിയാക്കി ചാനലിന്റെ ആസ്ഥാനത്ത് നിന്ന് ഇറങ്ങിയതിനു പിന്നാലെ, വയനാട്ടിൽ നിന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുകയായിരുന്നു. അറസ്റ്റ് നീക്കത്തെ ചെറുത്ത ആന്റോ എഫ്.ഐ.ആർ കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

ഡിജിറ്റൽ കോപ്പി ഫോണിൽ കാണിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രിന്റഡ് പകർപ്പ് കാണണമെന്ന് വാശിപിടിച്ചതോടെ തർക്കം മണിക്കൂറുകൾ നീണ്ടു. ഒടുവിൽ പെരുമ്പാവൂർ എക്‌സൈസ് സി.ഐ മനോജ് കുമാർ പ്രിന്റഡ് പകർപ്പ് എത്തിച്ചു. പുലർച്ചെ നാലോടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും വയനാട്ടിലെ വീട്ടിൽ മദ്യശേഖരം പിടിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ആന്റോ പ്രതികരിച്ചു.

10 വർഷം തടവുശിക്ഷ

ലഭിക്കാവുന്ന വകുപ്പുകൾ

മദ്യശേഖരം പിടിച്ചെടുത്ത കേസിൽ 10 വർഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണിത്.

അ​ട​ച്ചി​ട്ട​ ​കോ​ട​തി​യിൽ​

​വാ​ദ​പ്ര​തി​വാ​ദം

റി​പ്പോ​ർ​ട്ട​ർ​ ​ചാ​ന​ൽ​ ​മാ​നേ​ജിം​ഗ് ​എ​ഡി​റ്റ​ർ​ ​ആ​ന്റോ​ ​അ​ഗ​സ്റ്റ്യ​നെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 4.55​നാ​ണ് ​കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കി​യ​ത്.​ ​അ​ട​ച്ചി​ട്ട​ ​കോ​ട​തി​യി​ൽ​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​വാ​ദ​പ്ര​തി​വാ​ദം​ ​ന​ട​ന്നു.​ ​ആ​ന്റോ​ ​അ​ഗ​സ്റ്റ്യ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ല​ല്ല​ ​മ​ദ്യം​ ​പി​ടി​കൂ​ടി​യ​ ​വീ​ടെ​ന്നും​ ​ഇ​യാ​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചു.​ ​ക​ണ്ടെ​ടു​ത്ത​ ​മ​ദ്യം​ ​ആ​ന്റോ​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണെ​ന്ന് ​തെ​ളി​യി​ക്കാ​ൻ​ ​വീ​ടി​ന് ​ക​ര​മൊ​ടു​ക്കി​യ​തി​ന്റെ​ ​രേ​ഖ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഹാ​ജ​രാ​ക്കി.​ ​ഇ​ത് ​ബാ​ങ്ക് ​വാ​യ്പ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കോ​ട​തി​ ​അ​റ്റാ​ച്ച് ​ചെ​യ്ത​താ​ണെ​ന്നും​ ​ആ​ന്റോ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ല​ല്ലെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​വി​ധി​പ​റ​യാ​ൻ​ ​കോ​ട​തി​ 15​ ​മി​നി​റ്റോ​ളം​ ​നി​റു​ ​ത്തി​വ​ച്ചു.​ ​വീ​ണ്ടും​ ​കോ​ട​തി​ ​ചേ​ർ​ന്ന് 14​ ​ദി​വ​സ​ത്തേ​യ്ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA