
തിരുവനന്തപുരം: ആറു മാസത്തിനിടെ ഒരിക്കൽ പോലും റേഷൻ വാങ്ങിയിട്ടില്ലാത്ത കാർഡുകളെ മരവിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ മാസവും 21നാണ് പരിശോധന. മരവിപ്പിച്ച കാർഡ് ആക്ടിവേറ്റ് ആകണമെങ്കിൽ എല്ലാ അംഗങ്ങളും കെ.വൈ.സി അപ്ഡേഷൻ നടത്തേണ്ടിവരും. ഒന്നിലധികം റേഷൻ കാർഡുകളിൽ പേരുള്ളവരെ ഒഴിവാക്കും. ഇവർ ഏത് കാർഡിലാണ് തുടരേണ്ടത് എന്ന് തീരുമാനിച്ച് കെ.വൈ.സി അപ്ഡേറ്റ് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |