SignIn
Kerala Kaumudi Online
Friday, 18 September 2026 3.32 AM IST

പരിസ്ഥിതി ലോല പ്രദേശം: ആശങ്ക വേണ്ടെന്ന് മന്ത്രി

a

തിരുവനന്തപുരം:പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതിലോലമേഖല നിർണ്ണയിക്കുന്നതിൽ ആശങ്കവേണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്.

സംസ്ഥാനജൈവവൈവിദ്ധ്യ ബോർഡിന്റെയും ദേശീയ ജൈവവൈവിദ്ധ്യ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകർക്കായുളള ത്രിദിന പരിസ്ഥിതി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിസ്ഥലങ്ങൾ, ജനവാസ മേഖലകൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് സർക്കാർനിലപാട്. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള കേരളത്തിന്റെ പ്രത്യേകസാഹചര്യം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വനമേഖലയല്ലാത്ത ജനവാസ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

'റിപ്പോർട്ടിംഗ് ഓൺ നേച്ചർ:എ കംപെൻഡിയം ഒഫ് ബയോഡൈവേഴ്സിറ്റി ആൻഡ് ക്ലൈമറ്റ് ചേഞ്ച് ടേംസ്', ജൈവവൈവിദ്ധ്യബോർഡിന്റെ ആനുവൽ റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ്, 'ജൈവവൈവിദ്ധ്യ ക്ലബ്ബുകളും ഹരിതജയഗാഥകളും' എന്നീ മൂന്ന് പുസ്തകങ്ങളും പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA