SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.22 PM IST

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി,​ റവന്യു വകുപ്പിൽ ക്ലർക്കായി നിയമനം. ഉത്തരവിറങ്ങി

sruthy

തിരുവനന്തപുരം: മേപ്പാടി ചൂരൽമല ദുരന്തത്തിൽ ബന്ധുക്കളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ ഒറ്റയ്ക്കായ എസ് .ശ്രുതിക്ക് റവന്യൂ വകുപ്പിൽ ജോലി നൽകി ഉത്തരവിറങ്ങി . വയനാട് ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം .നിയമന ഉത്തരവ് നൽകിയ വിവരം യഥാസമയം വയനാട് ജില്ലാ കളക്ടർ സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ഒറ്റപ്പെട്ടു പോയ ശ്രുതി തനിച്ചാകില്ലെന്നും സർക്കാർ ചേർത്തു പിടിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പു നൽകിയിരുന്നു . ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമായിരുന്നു. ഈ അപകടത്തിൽ ശ്രുതിയുടെ കാലിന് പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRUTHI, SRUTHY, WAYANAD, CHOORALMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA