SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.40 AM IST

വിവരാവകാശം: സൗജന്യം ചുരുക്കുന്ന വ്യവസ്ഥ റദ്ദാക്കി

a

കൊച്ചി: ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർക്ക് സൗജന്യമായി വിവരങ്ങൾ നൽകുന്നത് 20 പേജുകളായി പരിമിതപ്പെടുത്തിയ വിവരാവകാശച്ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. 2015ൽ ഉൾപ്പെടുത്തിയ ഈ വ്യവസ്ഥ 2005ലെ വിവരാവകാശ നിയമത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ നിഷാദ് ശോഭനൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. വിവരാവകാശ നിയമത്തിലെ 7 (5) വകുപ്പ് പ്രകാരം നൽകിയിരിക്കുന്ന നിയമപരമായ ഇളവ് വെട്ടിച്ചുരുക്കുന്നതാണ് വ്യവസ്ഥയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA