SignIn
Kerala Kaumudi Online
Saturday, 19 September 2026 9.11 PM IST

ഗുരുതര രോഗനിർണയത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് വീണ്ടും അനുമതി

health

തിരുവനന്തപുരം : കാൻസർ, കിഡ്‌നി, കരൾ രോഗങ്ങളും നിർണയിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പ് നടത്താൻ പാടില്ലെന്ന നിർദേശം സർക്കാർ തിരുത്തി. തുടർപരിശോധനയും ചികിത്സയും ആവശ്യമുള്ളവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞമാസം ചേർന്ന തദ്ദേശവകുപ്പിന്റെ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി യോഗമാണ് പ്രത്യേക കാൻസർ പരിശോധനാ ക്യാമ്പ് വേണ്ടെന്നു തീരുമാനിച്ചത്. കാൻസർ നിർണയത്തിനും പരിശോധനയ്ക്കും വ്യവസ്ഥാപിതമായ രീതി ആരോഗ്യ വകുപ്പിനു കീഴിൽ നിലവിലുള്ലതിനാലും ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പ് ഉപയോഗിച്ച് ക്യാമ്പിന് സമാനമായി പരിശോധന നടക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടത്തിയ ഇത്തരം ക്യാമ്പുകൾ നിർത്തിവയ്ക്കുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഉത്തരവ് തിരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA