SignIn
Kerala Kaumudi Online
Saturday, 19 September 2026 9.59 PM IST

കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

READ ENGLISH VERSION
ai-photo-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽകോണത്താണ് സംഭവം. ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് എന്ന കുട്ടിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചമുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIVE YEAR OLD BOY DEATH, CHILD FOUND DEAD, MISSING CHILD KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA