SignIn
Kerala Kaumudi Online
Saturday, 19 September 2026 3.04 AM IST

ആഗോള നായർ സമ്മേളനവും വിദ്യാധിരാജോത്സവവും നാളെ

ന്യൂഡൽഹി:ഗ്ലോബൽ നായർ സമാജവും എൻ.എസ്.എസ് ഡൽഹിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നായർസമ്മേളനവും വിദ്യാധിരാജോത്സവവും നാളെ ഡൽഹിയിൽ നടക്കും. റാഫിമാർഗിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് മാവലങ്കാർ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് ഡൽഹി മുഖ്യമന്ത്രി രേഖഗുപ്ത ഉദ്ഘാടനം ചെയ്യും. കേന്ദ്രസഹമന്ത്രിമാരായ സുരേഷ്ഗോപി നായർ സമ്മേളനത്തിനും ശ്രീപദ് നായിക് വിദ്യാധിരാജോത്സവത്തിനും തുടക്കം കുറിക്കും. ബ്രഹ്മർഷി ഡോ.മോഹൻജി അനുഗ്രഹപ്രഭാഷണം നടത്തും. വിദേശരാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും നായർ സംഘടനകളുടെ പ്രതിനിധികളും ഡൽഹിയിലെ 25 കരയോഗപ്രതിനിധികളും പങ്കെടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. മുരളീധർ ജി.ഷേണായിയുടെ സംഗീതസന്ധ്യയുണ്ടാകും.

എൻ.എസ്.എസ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ശ്രീവിദ്യാധിരാജവിദ്യാപീഠത്തിന്റെ പാഠ്യപദ്ധതിയുടെ ഉദ്ഘാടനം ഫരീദാബാദ് അമൃത ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ സ്വാമി നിജാമൃതാനന്ദപുരി നിർവഹിക്കും. ചട്ടമ്പിസ്വാമികളുടെ ആത്മീയചിന്തകളും രചനകളും സംഭാവനകളും ഭാരതീയദർശനങ്ങളും പരിചയപ്പെടുത്തുകയാണ് വിദ്യാപീഠത്തിന്റെ ലക്ഷ്യം.

ഗ്ലോബൽ എൻ.എസ്.എസ് ചെയർമാൻ എസ്.എസ്.എസ്.നായർ അദ്ധ്യക്ഷനാകും. എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബുപണിക്കർ, സി. ഉദയഭാനു, ശിവപ്രസാദ് നായർ, എം.ജി.രാജശേഖരൻ നായർ, ഗോപകുമാരൻനായർ, അഡ്വ.പ്രിയ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDHYADIRAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA