തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തൊഴിൽ വകുപ്പ് അഡിഷണൽ ലേബർ കമ്മിഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ കൂടിയായ കെ.ശ്രീലാലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.ഇ.ഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈൽ ഫോണുകൾ വാങ്ങിയത്, യാത്രാബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിൽ ഉൾപ്പെടെ ശ്രീലാലിനെതിരെ പരാതി ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |