SignIn
Kerala Kaumudi Online
Friday, 18 September 2026 1.29 AM IST

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ, ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകൾ നിറയുന്നു

heavy-rain

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പലയിടത്തും ഇപ്പോൾ ശക്തമായ മഴയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

അണക്കെട്ടുകൾ നിറയുകയാണ്. അതിനാൽ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാരിയാറിൽ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രത നിർദേശം പുറപ്പെടുവിക്കും.നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂടാതെ പേപ്പാറ ഡാമും തുറന്നു.മഴ ഇനിയും തുടരുകയാണെങ്കിൽ ബാണാസുര അണക്കെട്ട് തുറക്കും.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയാണ്. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുൻപ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് സർക്കാർ നിർദേശം. ഡാം തുറന്നാൽ, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങൾ 15 മണിക്കൂർ മുമ്പ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAVY RAIN, KERALA, RED ALERT, DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA