SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.56 AM IST

സർക്കാർ അഭിഭാഷക നിയമനത്തിൽ മൂന്നാമത്തെ രാജി

high-court

കൊച്ചി: ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകരായി നിയമിച്ചവരിൽ ഒരാൾ കൂടി രാജിവച്ചു. സി.പി.എം ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സീനിയർ ഗവൺമെന്റ് പ്ലീഡർ എം.വി. ബിപിന്റെ രാജി. നേരത്തെ ദേവസ്വം സ്‌പെഷ്യൽ ഗവ. പ്ലീഡർ കെ.ബി. പ്രദീപും സീനിയർ ഗവ. പ്ലീഡർ പി. ദീപ്തിയും രാജിവച്ചിരുന്നു. കോൺഗ്രസ് അനുഭാവികളല്ലെന്ന പരാതിയിലാണ് ഇവരും സ്ഥാനമൊഴിഞ്ഞത്. പ്രദീപ് സ്വർണക്കൊള്ള കേസിലെ പ്രതിക്കായി ഹാജരായതും തിരിച്ചടിയായി.

സ്‌പെഷ്യൽ ഗവ. പ്ലീഡർമാർക്ക് വകുപ്പ് നിശ്ചയിച്ച് നൽകുന്ന കാര്യത്തിലും തീരുമാനം വൈകുകയാണെന്ന് വിമർശനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA