
കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതി അങ്കണത്തിൽ ചീഫ് ജസ്റ്റിസ് ദേശീയപതാക ഉയർത്തണമെന്ന കോടതി നിർദ്ദേശത്തിന് വഴങ്ങാതെ അഭിഭാഷക അസോസിയേഷൻ. മൂന്ന് പതിറ്റാണ്ടായി തുടരുന്ന രീതി മാറ്റേണ്ടതില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. സ്വാതന്ത്ര്യദിന പതാക അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും റിപ്പബ്ലിക് ദിന പതാക ചീഫ് ജസ്റ്റിസും ഉയർത്തുന്നതാണ് കീഴ്‌വഴക്കം. ഇത് മാറ്റേണ്ടതില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.
വകുപ്പ് മേധാവികൾ പതാക ഉയർത്തണമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മാറ്റം നിർദ്ദേശിച്ചത്. സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയിൽ ചീഫ് ജസ്റ്റിസിനാണ് ഇതിന് അവകാശമെന്നും കോടതി വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പതിവ് രീതി തുടരാൻ തീരുമാനിച്ചതായി അസോസിയേഷൻ കോടതി രജിസ്ട്രിയെ അറിയിച്ചു. വിഷയം പിന്നീട് ഹൈക്കോടതി ഫുൾ കോർട്ട് ചർച്ച ചെയ്യുമെന്നാണ് സൂചന.
വിഷയത്തിൽ വിവാദത്തിന്റെ കാര്യമില്ല. ആഭ്യന്തര കാര്യമെന്ന നിലയിൽ അത് പറഞ്ഞവസാനിച്ചു.
- പീയൂസ് എ. കൊറ്റം (പ്രസിഡന്റ്, ഹൈക്കോടതി അഡ്വക്കേറ്റ്സ്
അസോസിയേഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |