SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.38 AM IST

ഇന്ദ്രൻസ് പത്ത് കടക്കാൻ വൈകും; ചേരുന്നത് ഏഴാം ക്ളാസിൽ

p

തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കാൻ തീരുമാനിച്ച നടൻ ഇന്ദ്രൻസ് ചേരുക ഏഴാം ക്ലാസിൽ. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേരുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ നാലാം ക്ലാസ് പാസായ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേയ്ക്കേ പ്രവേശനം അനുവദിക്കാനാകൂ. എട്ടു മാസം നീളുന്നതാണ് ഏഴാം ക്ലാസ് തുല്യതാ പഠനം. കോഴ്‌സ് ആരംഭിക്കുന്നത് ജനുവരി ആദ്യയാഴ്ചയിലേക്ക് നീണ്ടേക്കും. കുമാരപുരത്തെ ഗവ. മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠനം.

സാക്ഷരതാ മിഷന്റെ തുല്യതാ പഠന കോഴ്സിന്റെ പ്രവേശനോത്സവം വെട്ടുകാട് സെന്റ് മേരീസ് സ്കൂളിൽ നടന്നു.

നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ ക്ലാസിലേക്കുള്ള 38 വിദ്യാർത്ഥികൾ പഠനത്തിനെത്തി. കൗൺസിലർമാരായ സെറാഫിൻ ഫെഡ്രി, ഐറിൻ, ഡി.ജി. കുമാരൻ എന്നിവരും പങ്കെടുത്തു. കുമാരപുരത്തെ മെഡിക്കൽ കോളേജ് സ്കൂളിലെ പ്രവേശനോത്സവം അടുത്തയാഴ്ച നടക്കും. ക്ലാസുകൾ ഇന്നലെ ആരംഭിച്ചു. പത്താം ക്ലാസിലേക്ക് 48 വിദ്യാർത്ഥികളും പ്ലസ് വണ്ണിലേക്ക് 60 പേരുമെത്തി. സ്ത്രീകളാണ് ഭൂരിഭാഗം പേരും. സാക്ഷരതാ മിഷന്റെ എല്ലാ പഠനകേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള പ്രവേശനോത്സവം ജനുവരി ആദ്യയാഴ്ച മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

'ഏഴാം ക്ലാസിലേക്ക് മാത്രമേ ചേരാൻ സാധിക്കൂവെന്ന വിവരം അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് പിന്നീട് അന്വേഷിക്കാം''.

- ഇന്ദ്രൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDRANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA