പത്തനംതിട്ട: സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്‌ടർ കരാർ ആകാത്തതിനാൽ അരവണ നിർമാണം പ്രതിസന്ധിയിലേക്ക്. ദേവസ്വം ബോർഡും ട്രാക്‌ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. നാളെ വീണ്ടും ഇ - ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ലക്ഷം ടിൻ അരവണ മാത്രമാണ് കരുതൽ ശേഖരത്തിലുള്ളത്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം ടിൻ അരവണ നിർമിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
എന്നാൽ, അരവണ നിർമാണത്തിൽ പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. പുതിയ ട്രാക്‌ടറുകൾ വാങ്ങാൻ തീരുമാനമുണ്ടെന്നും ശർക്കരയും അരിയും സന്നിധാനത്തേക്ക് ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം, അവരണ നിര്‍മാണ പ്ലാന്റും ഇതുവരെ പൂര്‍ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. കപ്പാസിറ്റി കൂട്ടുമെന്ന് അറിയിച്ചാണ് പ്ലാന്റ് അടച്ചിട്ട് നിർമാണം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ട്രാക്‌ടർ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മുമ്പ് ശർക്കരയുടെയടക്കം കരാർ എടുക്കുന്ന കമ്പനി നേരിട്ട് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്ന തരത്തിലാണ് കരാർ നൽകിയിരുന്നത്.
എന്നാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ ഇടപെട്ട് കമ്പനി പമ്പയിൽ എത്തിച്ചാൽ മതിയെന്ന് തീരുമാനം എടുത്തു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ചെലവിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ട് പോകുന്ന നിലയിലാണ് പുതിയ കരാർ. തൂക്കത്തിലെയും ഗുണമേന്മയിലും ഡബിൾ ചെക്കിംഗ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ സാഹചര്യത്തിലാണ് ട്രാക്‌ടർ ആവശ്യമായി വന്നത്. ഇനി 17 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ഇ ടെൻഡര്‍ വിളിച്ച് എത്രയും വേഗം വിഷയം പരിഹരിക്കാൻ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.
Aravana production at Sabarimala faces uncertainty due to an unresolved payment dispute between the Travancore Devaswom Board and tractor operators. With only seven lakh tins in reserve, the Board aims to produce 75 lakh tins before the season begins on November 16. A fresh e-tender has been announced to resolve the transportation issue, while officials maintain that production is not currently disrupted.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |